വിവാഹ സംഘം സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം; രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്

Jaihind News Bureau
Monday, May 12, 2025

കോഴിക്കോട് വടകര ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം വിവാഹസംഘം സഞ്ചരിച്ച കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പുതുതായി തുറന്ന് കൊടുത്ത ആറുവരി പാതയിലാണ് കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറുമായി വിവാഹസംഘത്തിന്റെ ഇന്നോവ കാര്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. കാര്‍ഡ്രൈവര്‍ ഷിഗിന്‍ ലാല്‍, രഞ്ജിനി, നളിനി, റോജ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.