നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശും ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ മുന്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായിരുന്ന ആര് ശങ്കറിന്റെ കൊല്ലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ലീഡര്‍ കെ കരുണാകരന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും
സ്മൃതി മണ്ഡപങ്ങളിലെ പുഷ്പാര്‍ച്ചനക്കുശേഷമാണ് നേതാക്കള്‍ കൊല്ലത്തെത്തിയത്.
കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലെ ആര്.ശങ്കറിന്റെ സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം നേതാക്കള്‍ മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന സിവി പത്മരാജനേയും സന്ദര്‍ശിച്ച് അനുഗ്രഹം തേടി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വസതിയില്‍ എത്തിയായിരുന്നു സിവി പത്മരാജനെ നേതാക്കള്‍ സന്ദര്‍ശിച്ചത്.