ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടുവന്ന പാകിസ്ഥാന്‍ വിമാനങ്ങളും ഡ്രോണുകളും തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്റെ 4 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. 2 പാക് പൈലറ്റുമാര്‍ കസ്റ്റഡിയില്‍. പാകിസ്ഥാന്‍ പ്രധാന്‍ നഗരങ്ങളില്‍ എല്ലാം ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇസ്ലാമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈല്‍ ആക്രമണണ്ടായി. അതേസമയം ജമ്മുവില്‍ വീണ്ടും പുലര്‍ച്ചെ പാക് പ്രകോപനം റിപ്പോര്‍ട്ട് ചെയ്തു. അമൃത്സറില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ്. സാമ്പയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ഇന്ത്യ വധിച്ചു. ഇന്ത്യ നല്‍കിയ പ്രത്യാക്രമണത്തിനു പിന്നാലെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ക്വറ്റ മേഖല കൈക്കലാക്കി.
പാകിസ്ഥാന്‍ ഡ്രോണുകള്‍ നിലംതൊടാതെയാണ് ഇന്ത്യ തകര്‍ത്തത്. അതേസമയം, ജമ്മു സര്‍വകലാശാലയിലേക്കും ആക്രമണമുണ്ടായി. അതേത്തുടര്‍ന്ന് സര്‍വകലാശാല അടച്ചു. ഇന്നലെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലും രജൗരിയിലുമാണ് കനത്ത ഷെല്ലിങ് നടത്തിയത്. അതിര്‍ത്തികളില്‍ ഷെല്ലാക്രമണം സാധാരണക്കാര്‍ക്ക് നേരെയാണ് ഉണ്ടാകുന്നത്.