കേരളത്തില്‍ വീണ്ടും നിപ്പ. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസംമുട്ട് എന്നിവ രോഗി നേരിടുന്നുണ്ട്.
ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് കലശലായ പനി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് നിപ്പ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോഴാണ് സ്രവ സാംമ്പിള്‍ കോഴിക്കോട് മൈക്രോ ബയോളജി ലാബിലേക്ക് അയച്ചത്. അവിടെ വച്ച് രണ്ട് പരിശോധനകളാണ് നടത്തിയത്. ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റില്‍ പോസിറ്റീവ് ആകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൂനെയിലേക്ക് സാംമ്പിള്‍ അയയ്ക്കുകയായിരുന്നു. ഇന്ന് ടെസ്റ്റിന്റെ ഫലം വരുകയും പോസിറ്റീവ് ആണെന്ന് അറിയുകയുമായിരുന്നു. നിപ്പ സ്ഥിരീകരിച്ച രോഗിക്ക് ഇപ്പോള്‍ കലശലായ പനിയുണ്ട്.
കഴിഞ്ഞ ഒരു കൊല്ലത്തില്‍ ഇത് മൂന്നാമത്തെ ആള്‍ക്കാണ് മലപ്പുറത്ത് നിപ്പ സ്ഥിരീകരിക്കുന്നത്. 2018 ന് ശേഷം തുടരെത്തുടരെ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എവിടെ നിന്ന്ാണ് ഇവര്‍ക്ക് നിപ്പ് പകര്‍ന്നത് എന്നതടക്കം വിവരങ്ങള്‍ പുറത്തു വരാനുണ്ട