കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും. സുരക്ഷ കാരണങ്ങളാല്‍ ചില കാര്യങ്ങള്‍ പറയാനാകില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഈ സമയത്ത് കേന്ദ്ര സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.
എന്നാല്‍ അതേസമയം, സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരം. പങ്കെടുത്തിരുന്നെങ്കില്‍ വലിയ സനേശം നല്‍കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. വിമാനം വെടിവെച്ചിട്ടുവെന്ന് പാകിസ്ഥാന്‍ വാദം നുണയാണെന്ന് കേന്ദ്രം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയതന്ത്രതലത്തില്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താനാകില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.