ജി സുകുമാരന്‍ നായര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍; ഹരികുമാര്‍ കോയിക്കല്‍ എന്‍.എസ്.എസ് സെക്രട്ടറി

Jaihind News Bureau
Thursday, May 8, 2025

 

ഹരികുമാര്‍ കോയിക്കലിനെ NSS സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഹരികുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. NSS ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് തീരുമാനം. അദ്ദേഹത്തിന് ഇനിയും മാസങ്ങളോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭരണകാര്യത്തില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കാനാണ് സെക്രട്ടറിയെ നിയമിച്ചത്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ് ഹരികുമാര്‍ കോയിക്കല്‍.