വയനാട്ടില്‍ മകന് അച്ഛനെ വെട്ടിക്കൊന്നു. എടവക കടന്നലാട്ട്കുന്ന്, മലേക്കുടി ബേബി ആണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വെട്ടേറ്റ് മരിച്ചത്. 63 വയസായിരുന്നു.
രാത്രി 11 മണിയോടെ കുടുംബ വഴക്കിനിടയില്‍ നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഐ സി യു ആംബുലന്‍സ് എത്തുന്നതിന് മുമ്പ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. മകന് റോബിനെ മാനന്തവാടി പോലീസ് കസ്റ്റഡിയില്‍ എടുത്തു.