കമഴ്ന്നു വീണാല്‍ കാല്‍ പണവുമായി പോകുന്ന സര്‍ക്കാര്‍; അദാനി പിണറായി വിജയന്‍റെ പങ്കാളിയെന്നും വി.ഡി.സതീശന്‍

Jaihind News Bureau
Tuesday, May 6, 2025

അദാനി പിണറായി വിജയന്‍റെ പങ്കാളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദാനിക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തുള്ള വൈദ്യുതി കരാര്‍ റദ്ദാക്കിയത്. കോടികളുടെ അഴിമതിയാണ് നടത്തിയത്. കമഴ്ന്നു വീണാല്‍ കാല്‍ പണവുമായി പോകുന്ന സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് മെയ് 6ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. സംവിധാന്‍ ബെച്ചാവോ റാലിയില്‍ പങ്കെടുത്ത ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയും പൂരം നടക്കുന്നതിനാല്‍ തൃശൂരും ഒഴികെയുള്ള ഡിസിസികളുടെ നേതൃത്വത്തിലാണ് കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്.