ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കോടതി വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീം കോടതി പുറത്ത് വിട്ടിരിക്കുന്നത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി.വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ സ്വത്ത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടില്‍ 6 ലക്ഷം രൂപയും ഉണ്ടെന്ന് സുപ്രീം കോടതി പുറത്തുവിട്ട കണക്കില്‍ പറയുന്നു. അതേസമയം 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലത്ത് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട 170 ജഡ്ജിമാരില്‍ 12 പേര്‍ മറ്റ്ു ജഡ്ജിമാരുടെ ബന്ധുക്കള്‍ ആയിരുന്നു.
സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതി പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ ഒന്നിലെ ഫുള്‍ കോര്‍ട്ട് തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഇതോടൊപ്പം 2022 നവംബര്‍ ഒമ്പതു മുതല്‍ 2025 മേയ് അഞ്ചുവരെയുള്ള സുപ്രീംകോടതി കൊളീജിയം നിയമന ശുപാര്‍ശ അംഗീകരിച്ച സുപ്രീം കോടതി കൊളീജയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.