കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. കാഷ്വാലിറ്റി കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് തന്നെയാണ് പുക ഉയരുന്നത്. ഫയര്‍ഫോഴ്സിന്റെയും ഇലക്ട്രിക്കല്‍ ഇന്സ്പെക്ട്രേറ്റിന്റെയും പരിശോധനകള്‍ നടന്നു വരുന്നതിന്റെ ഇടയില്‍ ബാറ്ററികള്‍ പരിശോധിക്കുമ്പോഴായിരുന്നു പുക ഉയര്‍ന്നത്. സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
ഇന്നലെ വൈകിട്ടോടെയായിരുന്നു അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കിലേക്ക് ആളുകളെ മാറ്റി തുടങ്ങിയത്. അത് പൂര്ണമാകുന്നതിനു മുമ്പാണ് വീണ്ടും പുക ഉയര്‍ന്നത്. ഓപ്പറേഷന് വാര്‍ഡ്, പ്രീ-ഓപ്പറേറ്റിവ് വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആറാം നില. കഴിഞ്ഞ ദിവസമാണ് ഒന്നാം നിലയില്‍ തീപ്പിടുത്തം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ആറാം നിലയിലുള്പ്പെടെയുള്ളവരെ മാറ്റിയിരുന്നു.