ആശമാരുടെ അതിജീവന പോരാട്ടം നാലാം ഘട്ടത്തിലേക്ക് കടന്നു. ആശമാരുടെ രാപകൽ സമരയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചു. ഭരണ സിരാകേന്ദ്രത്തിന് മുന്നിലെ അവരുടെ രാപ്പകൽ സമര പോരാട്ടം 85ആം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ആശമാർ സംസ്ഥാന വ്യാപകമായി രാപ്പകൽസമര യാത്ര ആരംഭിച്ചത്.
കഴിഞ്ഞ 85 ദിവസമായി ഭരണ സിരാ കേന്ദ്രത്തിനു മുന്നിൽ ആശമാർ നടത്തുന്ന അതിജീവന സമരം സംസ്ഥാന വ്യാപകമാക്കിക്കൊണ്ടാണ് സമരസമിതി രാപകൽ സമരയാത്ര ആരംഭിച്ചത്. സമരയാത്രയുടെ സ്വാഗത സംഘം കൺവീനർ പി.കെ.രവീന്ദ്രനും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി . കെ സദാനന്ദനും ചേർന്ന് ജാഥക്യാപ്റ്റൻ എം.എ ബിന്ദുവിന് പതാക കൈമാറി കൊണ്ടാണ് സമര യാത്രയ്ക്ക് തുടക്കം കുറിച്ചത്.
കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും. നൂറുകണക്കിന് ആശാ പ്രവർത്തകരും അവരുടെ കുടുംബ അംഗങ്ങളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിൽ ജാഥയിൽ അണിചേരും. ജാഥഅംഗങ്ങൾ തെരുവോരങ്ങളിൽ അന്തിയുറങ്ങിയായിരിക്കും യാത്ര പ്രയാണം തുടരുക.ഓണറേറിയം വർദ്ധിപ്പിക്കുക വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉയർത്തിയാണ് കഴിഞ്ഞ 85 ദിവസമായി അതിജീവന പോരാട്ടം തുടരുന്നത്.ചർച്ചകൾക്ക് പോലും വഴിയടച്ചുകൊണ്ട് സർക്കാർ നി ഷേത്മക സമീപനം തുടരുന്നതോ കടെയാണ് ഇവർ സഞ്ചരിക്കുന്ന ‘രാപകൽ സമര യാത്രയുമായി സമരം കൂടുതൽ ശക്തമാക്കുന്നത്.