നീറ്റിന് അപേക്ഷിക്കാന്‍ പൈസ തന്നു; മറന്നു; വ്യാജ ഹാള്‍ടിക്കറ്റ് നല്‍കി; അക്ഷയസെന്റര്‍ ജീവനക്കാരിയുടെ കുറ്റസമ്മതം

Jaihind News Bureau
Monday, May 5, 2025

നീറ്റ് പരീക്ഷയ്ക്കിടെ വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി പിടിയിലായ സംഭവത്തില്‍ കേസെടുത്ത് പോലീസ്. പരീക്ഷ നടത്തിപ്പ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി . നെയ്യാറ്റിന്‍കര സ്വദേശിയായ അക്ഷയ സെന്റര്‍ ജീവനക്കാരി ്രഗീഷ്മ കസ്റ്റഡിയിലായി. തനിക്ക് ഹാള്‍ ടിക്കറ്റ് നല്‍കിയത് ഗ്രീഷ്മയീണെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. അതേസമയം കസ്റ്റഡിയിലായ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ഒരു അക്ഷയ സെന്ററിനെ ആയിരുന്നു വിദ്യാര്‍ഥി സമീപിച്ചത്. പരീക്ഷാ ഫീസ് അടക്കം 1250 രൂപയും ഇവര്‍ വിദ്യാര്‍ഥിയുടെ കൈയില്‍ നിന്ന് കൈപ്പറ്റിയിരുന്നു.

വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിക്കെതിരെയും പോലീസ് കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാമഅ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നാണ് വിദ്യാര്‍ത്ഥിയും അമ്മയും മൊഴി നല്‍കിയിരിക്കുന്നത്.