തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ശക്തനായ ഒരു പോരാളിയായിരുന്നു അഡ്വക്കേറ്റ് കൈപ്പുഴ എന്‍ വേലപ്പന്‍ നായര്‍ എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് കൈപ്പുഴ വേലപ്പന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എഎ അസീസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ മന്ത്രി ബാബു ദിവാകരന്‍,. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രമുഖ അഭിഭാഷകനും ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്‌ളോക്ക് മുന്‍ ദേശീയ ചെയര്‍മാനുമായിരുന്നു കൈപ്പുഴ എന്‍.വേലപ്പന്‍ നായര്‍. ഒന്നരപതിറ്റാണ്ടിലധികം ഫോര്‍വേഡ് ബ്‌ളോക്കിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം കേന്ദ്ര തൊഴിലാളി സംഘടനയായ ടി.യു.സി.സിയുടെ ദേശീയ ചെയര്‍മാനും ആയിരുന്നു.