സാർവദേശീയ തൊഴിലാളി ദിനത്തിലും ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ ആശമാരുടെ അതിജീവന സമരം തുടരുകയാണ്. 43 ദിവസമായി തുടർന്ന നിരാഹാര സമരം താൽക്കാലികമായി പിൻവലിച്ച് ആശാവർക്കർമാർ നാലാം ഘട്ട സമരത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തോടൊപ്പം അടുത്തഘട്ട സമരഭാഗമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന രാപകൽ സമരയാത്രയുടെ
ഫ്ലാഗ് ഓഫ് ഇന്ന് സമരവേദിയിൽ നടന്നു.മെയ്ദിന റാലിയുമായി ആശ മാർ അതിജീവന പോരാട്ടം ഇന്നും തുടർന്നു.
81 -ാം ദിവസത്തിലേക്കു കടന്ന രാപകൽ സമരം ശക്തമാക്കി കൊണ്ടാണ് സാർവദേശീയ തൊഴിലാളി ദിനത്തിലും ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ ആശമാർഅതിജീവന പോരാട്ടം തുടർന്നത്. ’43 ദിവസമായി തുടർന്ന നിരാഹാര സമരം താൽക്കാലികമായി പിൻവലിച്ച് ആശാവർക്കർമാർ നാലാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ്. ആശാ സമരത്തോട് സർക്കാർ കാട്ടുന്ന നിഷിദ്ധാത്മകമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതികരണം നടത്തി കൊണ്ടാണ് സമരസമിതി നേതാവ് എം എ ബിന്ദുവിന്റെ നേതൃത്വത്തിൽ സമര യാത്ര ആരംഭിക്കുന്നത്.
രാപകൽ സമരയാത്രയുടെ ഫ്ലാഗ് ഓഫും സമരവേദിയിൽ നടന്നു .സമര യാത്ര ജാഥ അംഗങ്ങൾ കാസർഗോട്ടേക്ക് പുറപ്പെട്ടു. കാസർഗോഡ് നിന്നും
മെയ് 5 ന് തുടങ്ങി ജൂൺ 17 ന് തിരുവനന്തപുരത്താണ് രാപകൽ സമരയാത്ര അവസാനിക്കുന്നത്. നിരാഹാര സമരം പിൻവലിച്ചെങ്കിലും സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം തുടരും.ഈ മെയ്ദിനം ആശമാർക്കൊപ്പം’ എന്ന മുദ്രാവാക്യവുമായി ആശമാരും കുടുംബാംഗങ്ങളും ആശമാരും കുടുംബ അംഗങ്ങളുംസെക്രട്ടറിയേറ്റിനു മുന്നിൽ മേയ് ദിന റാലിയും സംഘടിപ്പിച്ചു.