വിഴിഞ്ഞം തുറമുഖത്തിനു നേരെ ബോംബ് ഭീഷണി. കമ്മീഷനിംഗിനായി പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് സുരക്ഷ കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാനത്ത് പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഇന്ന് രാത്രി 7.45ഓടെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ് ഭവനില്‍ തങ്ങും. നാളെ രാവിലെ 11ന് എയര്‍ഫോഴ്സിന്റെ പ്രത്യേക ഹെലികോപ്റ്ററില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുറമുഖത്തെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. തുടര്‍ന്ന് പിഒബി മന്ദിരത്തില്‍ എത്തി കംപ്യൂട്ടര്‍ നിയന്ത്രിത തുറമുഖ പ്രവര്‍ത്തനം വീക്ഷിക്കും. പിന്നീട് കമ്മിഷനിങ് നിര്‍വഹിച്ചശേഷം വേദിയിലെത്തി പ്രസംഗിക്കും. 10,000 പേര് ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകളും നടത്തും.