കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് അഭിപ്രായവിലക്ക്. ആശാസമരത്തെ പിന്തുണച്ച് പ്രതികരിക്കരുതെന്നാണ് നിര്‍ദേശം. ആശമാരെ പിന്തുണയ്ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലികയ്ക്ക് വിലക്ക് ലഭിച്ചത്. ഇതിനെതിരെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് മല്ലികാ സാരാഭായി. അഭിപ്രായം പറയുന്നത് തന്റെ ശീലമാണെന്നും അതിലൂടെ താന്‍ അല്ലാതാകണോ എന്നും പോസ്റ്റിലൂടെ മല്ലികാ ചോദിച്ചു. അതേസമയം, മല്ലികാ സാരാഭായിക്ക് വിലക്ക് കല്‍പ്പിച്ചത് തരംതാണ നടപടിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, സാര്‍വദേശീയ തൊഴിലാളി ദിനത്തിലും ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന സമരം തുടരുകയാണ്. ആശാ പ്രവര്‍ത്തകരുടെ രാപകല്‍ സമരം 81 ാം ദിവസത്തിലേക്കും നിരാഹാര സമര 42ാം ദിവസത്തിലേക്കും കടന്നു.സമരം ചെയ്യുന്ന ആശമാരിന്ന് മെയ്ദിന റാലി റാലി നടത്തും. നൂറുക്കണക്കിനാശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിച്ചു. ‘ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് റാലി. കാസര്‍ഗോഡ് നിന്നും മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് തിരുവനന്തപുരത്താണ് രാപകല്‍ സമരയാത്ര അവസാനിക്കുന്നത്.