ജാതി സെന്‍സസ് ഇന്‍ഡ്യ മുന്നണിയുടെ ആവശ്യം; പ്രഖ്യാപനം സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ നടത്തിയത്- പി.കെ.കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Thursday, May 1, 2025

ജാതി സെന്‍സസ് ഇന്‍ഡ്യ മുന്നണിയുടെ ആവശ്യമാണെന്നും ഗത്യന്തരമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപനം നടത്തിയതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ. ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം മാത്രമായി അവശേഷിക്കാതെ സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആത്മാര്‍ത്ഥത ഉണ്ടേല്‍ ഉടന്‍ നടപ്പിലാക്കണം. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

വിഴിഞ്ഞം പദ്ധതിയില്‍ പ്രതികരിച്ചത്:

വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടി കൊണ്ടു വന്നതാണ്. ഭരിക്കുന്നവര്‍ അതിന്റെ അപ്പനാകുമെന്നും ഫോട്ടോ ആരുടെ വച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ അഴിമതിയില്‍ മുക്കി എടുക്കാന്‍ നോക്കിയിട്ടും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. ്പ്രതിപക്ഷ നേതാവ് പോയില്ലങ്കിലും കുഴപ്പമില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് പറഞ്ഞത്:

നാളത്തെ UDF യോഗത്തിൽ മുന്നണി വിപുലീകരണം ചര്‍ച്ചയാകുമെന്നും പിവി അന്‍വറിന്റെ മുന്നണി പ്രവേശനം നാളെ ചര്‍ച്ചയാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.