ലഹരിക്കെതിരെ ഉപവാസ സമരവുമായി കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.. ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.. കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏകദിന ഉപവാസ സമരം നടത്തിയത്.. പൗരപ്രതിഷേധം എന്ന പേരിലായിരുന്നു ഉപവാസ സമരം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ അനേകം പേരെ ചവിട്ടി താഴ്ത്താന്‍ ഉള്ള മിസൈല്‍ പോലെയാണ് ലഹരി ഉപയോഗമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.. ലഹരി ഉപയോഗം തടയാന്‍ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..
രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറു മണി വരെ നടന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിച്ചു.. കേരളത്തില്‍ ആക്രമണമോ കൊലപാതമോ നടക്കുമ്പോള്‍ മാത്രമാണ് ലഹരി ഉപയോഗത്തിന്റെ ഭീകരത പുറംലോകം അറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.. ലഹരി ഉപയോഗിക്കുന്നവരെ സഹായിക്കുവാന്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ആരും പ്രോത്സാഹനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് നടന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉപവാസ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരവേദി സന്ദര്‍ശിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് തെരുവുനാടകം ഉള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരിക കലാപരിപാടികളും സമരവേദിയില്‍ അരങ്ങേറി. എം.പിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ്, വിവിധ മതമേല്‍ അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഉപവാസ സമര ഉദ്ഘാടനത്തില്‍ പങ്കെടുത്തു.. വൈകിട്ട് ആറുമണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ ട്രാഡാ ഡീ അഡിക്ഷന്‍ സെന്ററിലെ സിസ്റ്റര്‍ ജുവാന്‍ ചുങ്കപ്പുര തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്ക് ഇളനീര് കൈമാറി ഉദ്ഘാടനം ചെയ്തു.. ഇളനീര്‍ കുടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവാസ സമരം അവസാനിപ്പിച്ചു.. നിരവധി മത- സാമുദായിക – രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉപവാസ സമരത്തില്‍ വിവിധ സമയങ്ങളില്‍ സമരപ്പന്തലില്‍ എത്തി.