ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒരു ദേശീയ ആവശ്യമായി കോണ്‍ഗ്രസ് ഇക്കാര്യം ഉയര്‍ത്തിക്കാട്ടാനിരിക്കെയാണ് കേന്ദ്രം ആവശ്യത്തോടു വഴങ്ങുന്നത്
കേന്ദ്രം ജാതി സെന്‍സസ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്, INDIA ബ്ലോക്ക്, ചില പ്രാദേശിക പാര്‍ട്ടികള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് ആവശ്യം കൂടിയായിരുന്നു. അടുത്തിടെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയും തെലങ്കാനയും സ്വന്തമായി ജാതി സര്‍വേയുമായി മുന്നോട്ട് പോയിരുന്നു.