വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗില്‍ പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ അല്‍പ്പത്തരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. എല്ലാ വലിയ പരിപാടിക്കും പ്രതിപക്ഷനേതാക്കളെ ക്ഷണിക്കാറുണ്ട്. യുഡിഎഫിന്റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കെ എം എബ്രഹാമിനെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തിരുന്നു. കേസെടുത്തത് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ്. എഫ്‌ഐആര്‍ ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. മുംബൈയിലെ 3 കോടി രൂപ വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുര ത്തെ 1 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണെന്ന് ആരോപണം.