പാലക്കാട് നഗരസഭയില്‍ ഭിന്നശേഷി സൗഹൃദ കെട്ടിടത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്കാന് തീരുമാനിച്ച വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. നഗരസഭ ഹാളിനുള്ളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കള്‍ ഒരു ഭാഗത്തും ബിജെപി നേതാക്കള്‍ മറ്റൊരു ഭാഗത്തുമായിട്ടാണ് സംഘര്‍ഷം നടന്നത്. പോലീസ് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം കടുക്കുകയായിരുന്നു.
രാജ്യദ്രോഹിയായ ഹെഡ്ഗേവാറിന്റെ പേര് ഇടാന്‍ തീരുമാനിച്ച ബിജെപിയുടെ തീരുമാനത്തിനെതിരെ ശക്തമായി തന്നെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിന് വധഭീഷണിയും ഉണ്ടായിരുന്നു.