റാപ്പര്‍ വേടന്റെ  ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു; അറസ്റ്റ് രേഖപ്പെടുത്തും

Jaihind News Bureau
Monday, April 28, 2025

റാപ്പര്‍ വേടന്റെ വീട്ടില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. പോലീസ് സംഘം ഫ്ളാറ്റില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു പരിശോധന. ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം എത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഫ്ളാറ്റില്‍ ഉണ്ടായിരുന്നത് 9 പേരടങ്ങുന്ന സംഘം.

യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനായ വ്യക്തിയാണ് റാപ്പര്‍ വേടന്‍. ‘വോയിസ് ഓഫ് വോയ്‌സ് ലെസ്’ ശ്രദ്ധേയമായ ആല്‍ബമാണ്. വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും എന്ന് പോലീസ് അറിയിച്ചു.