കേരളത്തിലെ വ്യവസായ മേഖല വൻ പ്രതിസന്ധിയിൽ. രണ്ടാ പിണറായി സർക്കാരിന്റെ നാലാവർഷത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയാണ് വ്യവസായ മേഖല നേരിടുന്നത്. കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങൾ പൂട്ടി. കേരളത്തിൽ വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിലാകുന്നവയുടെ എണ്ണത്തിലും വർധനവ്
കേരളത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയും,പൊതു വ്യവസായ മേഖലയും പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പരബരാഗത വ്യവസായങ്ങൾ കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. കയർ, കൈത്തറി, ഖാദി, മൺപാത്ര വ്യവസായം ഉൾപ്പെടെയുള്ളവയെല്ലാം സമാനകളില്ലാത്ത പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാൻ യാതൊന്നും ചെയ്യാത്ത സർക്കാർ കേരളത്തിൽ വ്യവസായ വളർച്ച ഉണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. കേരളത്തിൽ വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിലാകുന്നവയുടെ എണ്ണം വർധിക്കുകയാണ്. 2021-22 ൽ സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ ആയിരുന്നപ്പോൾ 2022-23 ൽ അത് 30 ഉം 2023 -24 ൽ 33 ആയി ഉയർന്നു.കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങക്ക് പൂട്ട് ഇട്ടു. . കേന്ദ്രത്തിൻ്റെ ഉദയം രജിസ്ട്രേഷൻ പോർട്ടൽ പ്രകാരമുള്ള കണക്കാണിത്. സംസ്ഥാനത്തെ ഐ.ടി വികസനത്തിൽ അഭൂതപൂർവ്വമായ വികസനം നടന്നു എന്നാണ് സർക്കാരിന്റെ വാദം.
2012-13 ൽ ടെക്നോപാർക്കിൽ 285 കമ്പനികൾ ഉണ്ടായിരുന്നത് 2015-16 ൽ യു.ഡി.എഫ് കാലത്ത് 390 ആയി ഉയർന്നു. അതായത് 37% വർധനവ്. എന്നാൽ ഈ സർക്കാരിൻ്റെ കാലത്ത് ഇക്കണോമിക് റിവ്യൂ പ്രകാരം 2019-20 ൽ ടെക്നോപാർക്കിൽ 450 കമ്പനികൾ ഉണ്ടായിരുന്നത് 2023-24 ൽ 490 ആയി ഉയർന്നു (5 വർഷം).അതായതു 8 ശതമാനം മാത്രമാണ് വർധനവ്. കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ ആണെന്ന് സിഎജി റിപ്പോർട്ട്. 2020 മുതൽ 2023 മാർച്ച് വരെയുള്ള സിഎജി റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 18026.49 കോടി രൂപയാണ് സ്ഥാപനങ്ങളുടെ ആകെ നഷ്ടമെന്നും റിപ്പോർട്ടർ പറയുന്നു. ഇതിൽ 44 സ്ഥാപനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. 1986 മുതൽ 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊർജിതമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോ വർഷവും വ കോടികളുടെ ധനനഷ്ടമാണ് ഉണ്ടാക്കുന്നത്. 2023-24 സാമ്പത്തിക വർഷം 59 പൊതുമേഖലാ സ്ഥാപനങ്ങൾ 5245.78 കോടിയുടെ ധനനഷ്ടം ഉണ്ടാക്കി. 2022-23ൽ 58 സ്ഥാപനങ്ങൾ വരുത്തിയ നഷ്ടം 4449.58 കോടി ആയിരുന്നു. ഏതാണ്ട് 800 കോടിയോളം രൂപയുടെ നഷ്ടമാണ് 2023-24ൽ അധികമായി ഉണ്ടായത്. സ്വകാര്യ വ്യവസായ സംരഭങ്ങൾ തുടങ്ങാൻ വ്യവസായികൾ ഭയക്കുകയാണ്. സി ഐ ടി യു സമരവും, മറ്റു നൂലാമാലകളുമാണ് വ്യവസായികളെ പിന്തിരിപ്പിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ കർണാടകയും, തമിഴ്നാടും,തെലങ്കാനയും വ്യവസായ സംരംഭകരെ സ്വീകരിച്ച് ആനയിക്കുമ്പോൾ കേരള സർക്കാർ മടിച്ച് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.