പാക് പൗരന്‍മാര്‍ക്ക് ഇന്ത്യ വിടാനുള്ള കാലാവധി ഇന്നവസാനിക്കും; ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിനത്തില്‍

Jaihind News Bureau
Sunday, April 27, 2025

പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യവിടാൻ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. മെഡിക്കൽ വിസയൊഴികെ യുള്ള എല്ലാ വീസകളും ഇന്നത്തോടെ അസാധുവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മെഡിക്കൽ വീസയിൽ വന്നവർക്ക് മടങ്ങാൻ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.

ദീർഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരൻമാർക്ക് ഇന്ത്യയിൽ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സമയപരിധി അവസാനിക്കാറായതോടെ വാഗാ അതിർത്തിയിൽ മടങ്ങിപ്പോകുന്നവരുടെ തിരക്കാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം പാക്കിസ്ഥാൻ പൗരൻമാരുടെ കണക്കെടുപ്പ് സംസ്ഥാനങ്ങൾ പൂർത്തിയാക്കി യിരുന്നു. സമയപരിധി അവസാനിക്കും മുൻപ് എല്ലാ പാക് പൗരൻമാരെയും നിർബന്ധമായി തിരിച്ചയക്കണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. പഹൽഗാം ഭീകരാക്രമണ ത്തിന് പിന്നാലെ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയാണ് പാക് പൗരൻമാരെ തിരിച്ചയക്കാൻ തീരുമാനിച്ചത്.

അതേ സമയം പഹൽഗാമിൽ ഭീകർക്കായുള്ള തിരച്ചിൽ ആറാം ദിനത്തിൽ. തെക്കൻ പീർ പഞ്ചൽ മലനിരകളിലാ ണ് തിരച്ചിൽ തുടരുന്നത്. ഭീകരരുടെ സംഘത്തിൽ ഏഴുപേരുണ്ടെന്നാണ് നിഗമനം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തത് നാലുപേരാണ്. അതിനിടെ, ജമ്മു കശ്മീരിൽ വ്യാപകമായി ഭീകരർക്കായി നടത്തുന്ന തിരച്ചിലും തുടരുകയാണ്.
നിയന്ത്രണരേഖയിൽ പാക് സൈന്യത്തിൻറെ വെടിനിർത്തൽ കരാർ ലംഘനത്തിന് കനത്ത പ്രത്യാക്രമണം നടത്താൻ കമാൻഡർമാർക്ക് നിർദേശം നൽകി കഴിഞ്ഞു. പഞ്ചാബ് അതിർത്തിയിൽ, പാക് സേന കസ്റ്റഡിയിലെടു ത്ത ബിഎസ്എഫ് ജവാനെ വിട്ടുകിട്ടുന്നതി ൽ തീരുമാനമായില്ല