മതം നോക്കി ആദായനികുതിദായകരെ കണ്ടെത്താനുള്ള ഉത്തരവില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍. അരീക്കോട് എ.ഇ.ഒയുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടിനെതിരെയും നടപടിയെടുക്കും. കൂടാതെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ രണ്ട് ജീവനക്കാര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം ലഭിച്ചു. മതസ്പര്‍ധയുണ്ടാക്കും വിധം പരാതി അയച്ചയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കും. ഉത്തരവ് വിവാദമായതോടെ പിന്‍വലിച്ചിരുന്നു.
ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യാനികളായ അദ്ധ്യാപകർ ആരെന്നറിയിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച മലപ്പുറത്തെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കെതിര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിനിടെ ഉത്തരവ് പിൻവലിച്ച് കൂടുതൽ വിവാദങ്ങളിൽനിന്നും സർക്കാർ തലയൂരി.
മതംനോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താൻ വിചിത്ര ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്. ക്രിസ്ത്യാനികളായ അദ്ധ്യാപകർ ആരെന്ന് അറിയിക്കണമെന്നാണ് മലപ്പുറം അരീക്കോട് ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രിൽ ഇരുപതിലെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. എന്നാൽ ഇത് വിവരാവകാശപ്രകാരം ലഭിച്ച അപേക്ഷപ്രകാരം അയച്ച കത്താണെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. താങ്കളുടെ സ്‌കൂളിൽ സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്- എന്നാൽ ഉത്തരവിൽ പറയുന്നത്. അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഒപ്പും ഉണ്ട്. എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച ജിവനക്കാർക്കെതിര നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബുദ്ധിയുള്ളവർ ഇങ്ങനെയൊരു ഉത്തരവ് ഇറക്കുമോ എന്നും VD സതീശൻ മലപ്പുറത്ത് പറഞ്ഞു. അതിനിടെ വിവാദ കത്ത് പിൻവലിച്ച് വിദ്യ വകുപ്പ് ഉത്തരവിറക്കി.