മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരെയുള്ളത് രാഷ്ട്രീയ പ്രേരിതമായ കേസ് അല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അതീവ ഗുരുതരമായ ആരോപണം ആണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി രാജി വെക്കണമെന്നും വിഡി സതീശന്‍ നിലമ്പൂരില്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്:
നിലമ്പൂരില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പിണറായി സര്‍ക്കാരിനെതിരായ കേരളജനതയുടെ വികാരമാകും നിലമ്പൂരില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വറിന്റെ സഹായം നിലമ്പൂരില്‍ യു ഡി എഫിന് ഉണ്ടാവും. എന്നാല്‍ മുന്നണി പ്രവേശനം യു ഡി എഫ് തീരുമാനിക്കേണ്ടതാണെന്നും വിഡി സതീശന്‍ നിലമ്പൂരില്‍ പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് മറുപടി:
ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് തനിക്കെതിരെ നടത്തിയ പ്രസ്താവനക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അദ്ദേഹത്തിന് മലയാളം അറിയില്ല, കേരളത്തെക്കുറിച്ചും അറിയില്ലെന്നും വിഡി സതീശന്‍ പ്രതികരിച്ചു.