കോട്ടയത്തെ ഇരട്ട കൊലപാതകത്തിലെ പ്രതി അമിത് ഉറാങ്ങിനെ കോട്ടയത്ത് എത്തിച്ചു. തെളിവെടുപ്പില്‍ പ്രതി തോട്ടില്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി. നിര്‍ണായക തെളിവാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ഇന്നലെ രാവിലെയാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ശേഷം നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. ജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്യ സംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണം എത്തിയത്.