പഹല്‍ഗാം ഭീകരാക്രമണം: കശ്മീര്‍ ജനത പ്രതിഷേധവുമായി തെരുവില്‍

Jaihind News Bureau
Wednesday, April 23, 2025

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരി ആണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പാക് പ്രതിരോധമന്ത്രി അറിയിച്ചു.ഭീകരാക്രണത്തിനെതിരെ കശ്മീര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. 4 ഭീകരരുടെ ചിത്രവും അന്വേഷണ സംഘം പുറത്തു വിട്ടു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ കശ്മീര്‍ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തയ്ബ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ്.  ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.നാലംഗ സംഘത്തില്‍ മൂന്നുപേര്‍ പാക്കിസ്ഥാന്‍കാരാണ്. റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന മറവില്‍ ലഷ്‌കറും ഐഎസ്‌ഐയുമാണ് കൂട്ടക്കൊല ആസൂത്രണം ചെയ്തതെന്ന് ഇന്ത്യ ആരോപിച്ചു.എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് പാക് പ്രതിരോധമന്ത്രി അറിയിച്ചത്.പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്.
എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമണമെന്നാണ് ഖ്വാജ ആസിഫിന്റെ വിശദീകരണം.നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടു.നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്.ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെ രണ്ടു സംഘമായി തിരിഞ്ഞ് എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുപേര്‍ പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്. അതേസമയം കശ്മീരിലെ ബാരാമുള്ളയിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിക്കുകയുണ്ടായി. ഇരുപതിലധികം പേരാണ് ഇന്നലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നിരവധി പേര്‍ ചികിത്സയിലും കഴിയുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസും സൈന്യവും. കേസ് അന്വേഷണ സംഘവും പഹല്‍ഗാമിലെത്തി. ഭീകരാക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികള്‍ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചു.

ശാന്തി ഉറപ്പാക്കാന്‍ അധികാരികള്‍ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജമ്മു കാശ്മീരില്‍ വ്യാപാര സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഇവിടെ ഹിന്ദു – മുസ്ലിം വേര്‍തിരിവില്ല. ഞങ്ങള്‍ക്ക് ജീവിക്കണം. സമാധാനം പുലരണം എന്നതടക്കമുള്ള മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത് .