പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ മൂന്ന് പേരുടെ രേഖാചിത്രം പുറത്തുവിട്ടു. ആക്രമണം നടത്തിയത് ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവര്‍. അതേസമയം. വീണ്ടും പ്രകോപിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭീകരസംഘടന. പഹല്‍ഗാം ആക്രമണം നടത്തിയ ദ് റെസിസ്റ്റന്റ് ഫ്രണ്ടിന്റെ വാര്‍ത്താക്കുറിപ്പ് വീണ്ടും പുറത്തിറക്കിയിരിക്കുകയാണ്. ആക്രമണം ഇന്ത്യ പാഠമാക്കണമെന്നാണ് വാര്‍ത്താക്കുറിപ്പിലെ താക്കീത്. സൈനിക ഉദ്യോഗസ്ഥരെ വധിച്ചെന്നും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒപ്പം വാര്‍ത്താക്കുറിപ്പില്‍ പ്രകോപനപരമായ ആവശ്യങ്ങളും ഉയര്‍ത്തുന്നു.