ഭരണഘടന എന്തെന്ന് തീരുമാനിക്കുന്നത് പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളായിരിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പാര്‍ലമെന്റാണ് പരമോന്നത സ്ഥാനം, അതിനു മുകളില്‍ ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിം കോടതി ജഡ്ജിമാരെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യത്തെ വലിയ വിവാദമായിരുന്നു. രാഷ്ട്രപതിയ്ക്ക് ബില്ലുകള്‍ പാസ്സാക്കാന്‍ സമയപരിധി കല്‍പ്പിച്ചതിനെതിരേ ആയിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്.
ഡല്‍ഹിസര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തിലാണ് ഉപരാഷ്ട്രപതി തന്റെ വിവാദപരമായ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. സുപ്രീംകോടതി വിധിയെ നിരസിക്കുന്ന ഉപരാഷ്ട്രപതിയുടെ നിലപാടില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉപരാഷ്ട്രപതിയ്‌ക്കെതിരേ കോടതിയലക്്ഷ്യത്തിന്ന് കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടയിലാണ് ധന്‍കര്‍ വിവാദ പ്രസ്താവന ആവര്‍ത്തിക്കുന്നത്. ഭരണഘടന ജനങ്ങള്‍ക്കുള്ളതാണ്. അതുപോലെ ഭരണഘടന സംരക്ഷിക്കേണ്ടതും ജനങ്ങള്‍ തന്നെയാണ്. അതിനാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍… ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. പാര്‍ലമെന്റിന് മുകളിലുള്ള ഒരു അധികാരകേന്ദ്രീകരണവും ഭരണഘടനയില്‍ ഇല്ല. പാര്‍ലമെന്റാണ് പരമോന്നത ഇടം. ഉപരാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാക്കും സമയപരിധി കല്‍പ്പിച്ചതും , തുടര്‍ന്ന്് വഖഫ് വിധിയും ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാണ്. അതുകൊണ്ടു തന്നെ ബിജെപി നേതാക്കളും സുപ്രീം കോടതിയെയും വിധി പ്രഖ്യാപിച്ച ജഡ്ജിമാരേയും അപലപിക്കുന്നതു തുടരുകയാണ്. സുപ്രീം കോടതിയെ ഭയപ്പെടുത്തി അനുകൂലമായ വിധി നേടിയെടുക്കാനുള്ള സമ്മര്‍ദ്ദമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപി അംഗങ്ങള്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം