പതിനഞ്ചുകാരനെ പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

Jaihind News Bureau
Tuesday, April 22, 2025

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മലപ്പുറം തിരൂരിലാണ് സംഭവം. യുവതി പോക്സോ കേസിൽ അറസ്റ്റിലായി. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത് . യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തിയത് യുവതിയുടെ ഭർത്താവ് സാബിക് . തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണ്. സാബികും, സത്യഭാമയും ലഹരിക്ക് അടിമപെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ഇവർ ശ്രമിച്ചു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.  പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവാവിനായി അന്വേഷണം ഊർജിതമാക്കി.