ഫ്രാന്‍സിസ് മാര്‍പാപ്പാ കാലം ചെയ്തു

Jaihind News Bureau
Monday, April 21, 2025

ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരൂകരിച്ചു.നീണ്ട മാസങ്ങള്‍ അസുഖ ബാധിതനായിരുന്ന അദ്ദേഹം ഈസ്റ്റര്‍ ദിനമായ ഇന്നലെയും വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. കത്തോലിക്കാ സഭയുടെ 266-മത്തെ മാര്‍പാപ്പയാണ ഇദ്ദേഹം.

1936 ഡിസംബര്‍ 17 ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജനനം. 1969 ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1998ല്‍ ആര്‍ച്ച് ബിഷപ്പ്, 2001 ല്‍ കര്‍ദിനാള്‍, 2013ല്‍ പോപ്പ്് പദവിയിലെത്തി. ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാര്‍പാപ്പ് കൂടിയാണ് ഇദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയെന്ന പ്രത്യേകതയുമുണ്ട്.

.ഈസ്റ്റര്‍ സന്ദേശമായി ഇന്നലെയും ഗാസയുടെ കണ്ണുനീരാണ് അദ്ദേഹം പങ്കുവച്ചത്. കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ത്ഥികളെയും സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ അ്‌ദ്ദേഹം മറന്നില്ല. ലളിത ജീവിതം കൊണ്ട് മാത്യക കാണിച്ച വ്യക്തിയാണ് മാര്‍പാപ്പ. വത്തിക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് അതിഥി മന്ദിരത്തിലെ സാധാരണ മുറിയില്‍ താമസിച്ചാണ് അദ്ദേഹത്തിന്റെ ലളിതമായ ജീവിത സന്ദേശം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കിയത് യുദ്ധ ഇരകള്‍ക്കായി നിലകൊണ്ട, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച ഇടയനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു.