AP Anilkumar says UDF
മുന്‍ എം എല്‍ എ പി വി അന്‍വറും -കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് എ പി അനില്‍കുമാര്‍ പറഞ്ഞു. നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും നേതൃത്വം തീരുമാനിക്കുമെന്നും , സിപിഎമ്മിന് ഇതുവരെ പേരു പറയാന്‍ പോലും ആളില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന്റെ മുന്നണി പ്രവേശം യുഡിഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ റോളില്ലെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. നിലമ്പൂരില്‍ യുഡിഫി ന് ആശങ്ക വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.