നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെ .പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി , യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍,കെ പിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈവിധ്യങ്ങളെ കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് ഭരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുണ്ടാക്കിയ മാറ്റങ്ങളാണ് ഇന്ത്യയില്‍ ഇന്നുമുള്ളത്. രാജ്യത്തിന്റെ പുരോഗതിയുടെ എല്ലാം അടിത്തറ കോണ്‍ഗ്രസാണിട്ടത്. ആ രാജ്യത്താണ് വിഭജനത്തിന്റെ രാഷ്ട്രീയം പറയുന്നവര്‍ ഇന്ന് അധികാരത്തിലുള്ളത്. ഇവര്‍ ഭരണഘടയ്ക്കതീതമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ പ്രതിഷേധിക്കാന്‍ കെ സുധാകരന്‍ ആഹ്വാനം ചെയ്തു ധീരമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് നേതാക്കളെ ജയിലിലടച്ച് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കെ പിസിസി രാഷ്ട്രീയകാര്യസമിതിയംഗം എ പി അനിൽകുമാർ എം എൽഎ പറഞ്ഞു. ഡെക്കാൺഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി- രാഹുൽ ഗാന്ധി എന്നിവർനെതിരെ കേന്ദ്രസർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ കോൺഗ്രസ് കമിറ്റി ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡൻറ് ഷാജി പാച്ചേരി, കെപിസിസി അംഗം കാടാമ്പുഴ മധു, ഹാരിസ് മുതൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ഫാസിസത്തിന് എതിരായി സംസാരിക്കുന്നവരുടെ നാവടപ്പിക്കാനാണ് സർക്കാരിന്റെ അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ബിജെപിയും നരേന്ദ്രമോദിയും ശ്രമിക്കുന്നതെന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. എതിരാളികളെ ആക്രമിച്ചും പ്രലോഭനങ്ങളിലൂടെയും കീഴ്പ്പെടുത്തുകയും, അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി നിശബ്ദരാക്കുകയുമാണ് രാജ്യത്ത് നടക്കുന്നത്തെന്നും, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരി പൂർണ്ണമായ പിന്തുണ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇഡി കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം