കേരളത്തില്‍ കടല്‍ മണല്‍ ഖനനംനടത്തുവാനുള്ള കേന്ദ്ര നീക്കത്തെ പരോക്ഷമായി സംസ്ഥാന സര്‍ക്കാരും അനുകൂലിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. പ്രതിപക്ഷ നേതാവ് നടത്തുന്ന തീരദേശ ജാഥയുടെ പ്രചരണ ഭാഗമായിഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം ജില്ലാ തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കടമണല്‍ ഖനന നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയെ മതിയാകൂ എന്നദ്ദേഹം പറഞ്ഞു. കടല്‍ മണല്‍ ഖനനം ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ സമര ജാഥ ഈ മാസം 21 മുതല്‍ 29 വരെ നടത്തുമെന്നദ്ദേഹം അറിയിച്ചു.
ആശാ സമരത്തെ കുറിച്ച് പ്രതികരിച്ചത്:
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന തൊഴിലാളി സമരം മാത്രം വിജയിച്ചാല്‍ മതിയെന്ന വാശിയാണ് കേരള സര്‍ക്കാരിനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ആശമാര്‍ സമരം തുടങ്ങിയതിന് ശേഷം സര്‍ക്കാര്‍ ഒരുപാട് അനാവശ്യമായ ചിലവുകള്‍ വരുത്തി. തൊഴിലാളികള്‍ നടത്തുന്ന ന്യായമായ സമരത്തെ അംഗീകരിക്കുക, പിന്തുണ നല്‍കുകയെന്ന കാഴ്ച്ചപ്പാടാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്:
വഖഫ് നിയമവുമായി ബന്ധപ്പെട്ട് മുനമ്പം വിഷയത്തില്‍ ബിജെപി വിദ്വേശ പ്രചാരണം നടത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും വഖഫ് നിയമം വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇതിന് പിന്നില്‍ മുസ്ലിം ക്രിസ്ത്യന്‍ ഭിന്നതയുണ്ടാക്കാനുള്ള വലിയ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.