കേരളത്തിലെ ലഹരി ഒഴുക്ക്: സര്‍ക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ.മുരളീധരന്‍

Jaihind News Bureau
Thursday, April 10, 2025

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് കേരളത്തില്‍ ലഹരി ഒഴുകുന്നതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഒരു ഭാഗത്ത് ലഹരിക്കെതിരെ പ്രചരണം നടത്തുമെന്നു പറയുമ്പോള്‍ മറുഭാഗത്ത് ലഹരി ഒഴുകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളപ്പള്ളി നടേശന്‍റെ മലപ്പുറം പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ പ്രസ്താവന തെറ്റാണെന്നും, ആ ഭൂപ്രദേശത്ത് മുന്‍കാലത്ത് എ.കെ ആന്റണി, ഗംഗാധരന്‍ എന്നിവര്‍ വിജയിച്ച ചരിത്രം ഓര്‍ക്കണം എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.