കോണ്‍ഗ്രസില്‍ പുന:സംഘടനാ നടപടികള്‍ പ്രഖ്യാപിച്ച് കെസി വേണുഗോപാല്‍; ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind News Bureau
Wednesday, April 9, 2025

ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്ന്, വെല്ലുവിളികളെ നേരിട്ട് ലക്ഷ്യത്തിലെത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ എ ഐ സി സി സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.

ഡിസിസികളുടെ ശാക്തീകരണത്തിന് മാര്‍ഗ രേഖ തയ്യാറാക്കി കഴിഞ്ഞുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി പറഞ്ഞു. ഗുജറാത്തില്‍ ആദ്യം ഡി സി സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കും. പുനസംഘടനയ്ക്കുള്ള  യോഗം 15 ന് ചേരും. ശേഷം രാജസ്ഥാനിലുള്ള പുനസംഘടനയ്ക്ക് 28 ന് യോഗം ചേരും. ഡി സി സി ശാക്തീകരണത്തിലൂടെ പാര്‍ട്ടിയെ ശക്തമാക്കുമെന്നും കെ.സി അറിയിച്ചു.