രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐതിഹാസിക സമ്മേളനത്തിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കമായിരിക്കുകയാണ്. കോണ്‍ഗ്രസിന് നവ ചൈതന്യം പകരുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തകസമിതി എഐസിസിയോഗങ്ങള്‍ക്കാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമായത്. വിശാല പ്രവര്‍ത്തകസമിതി യോഗം അവസാനിച്ചു. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും ചരിത്രമുറങ്ങുന്ന അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്‍റെ രണ്ട് ദിവസത്തെ നേതൃയോഗം ആരംഭിച്ചു.
നാളെയാണ് 1725 പ്രതിനിധികള്‍ പങ്കടുക്കുന്ന എഐസിസി യുടെ സമ്പൂര്‍ണ സമ്മേളനം സബര്‍മതിയുടെ തീരത്ത് നടക്കുക. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സമ്മേളനത്തില്‍ രൂപം നല്‍കുക.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്‍ററിപാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.