പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ രണ്ട് രൂപ വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാല്‍ അതിന് അനുസരിച്ച് സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍ ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ക്രൂഡ് ഓയില്‍ വിലകുറയുന്നതുവഴി കമ്പനികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം എക്‌സൈസ്് ഡ്യൂട്ടിയായി ഈടാക്കും. അതുകൊണ്ടു തന്നെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവ് സാധാരണക്കാരെ ബാധിക്കില്ല
എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവ് ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. . അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞ് നില്‍ക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്‌സൈസ് ഡ്യൂട്ടി കമ്പനികളില്‍ നിന്ന് ഈടാക്കും.