നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് തയ്യാറെന്ന് AP അനില്‍കുമാര്‍ എംഎല്‍എ. ബൂത്ത് തലം മുതല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.
2016 ല്‍ കൈവിട്ട മണ്ഡലം ഇത്തവണ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിക്കുമെന്നും സംസ്ഥാനത്തെയും-നിലമ്പൂരിലേയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ യുഎഡിഎഫിന് അനുകൂലമായി വിധിയെഴുതും. PV അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും എംഎല്‍എ പറഞ്ഞു.