പ്രതികൂല കാലാവസ്ഥയിലും രാപ്പകല്‍ സമരവും നിരാഹാര സമരവും തുടര്‍ന്ന് ആശ വര്‍ക്കര്‍മാര്‍. തിരുവനന്തപരം നഗരത്തിലുണ്ടായ കനത്ത മഴയിലും ആവേശം ചോരാതെ ആശാവര്‍ക്കര്‍മാര്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ സമരം തുടരുകയാണ്.എന്നാല്‍ ആശാവര്‍ക്കര്‍മാരെ തല്‍ക്കാലം ചര്‍ച്ചയ്ക്ക് വിളിക്കേണ്ട എന്ന് ആരോഗ്യവകുപ്പ് ഏകപക്ഷീയമായി തീരുമാനിച്ചു.
സമരക്കാരുടേത് കടുപിടുംത്തമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സമരം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. വേതന വര്‍ദ്ധനവ് വിലയിരുത്തുന്നതിനായി കമ്മറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി മുന്നോട്ടുപോകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് വീണ്ടും മന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നു.സന്നദ്ധത നിരാകരിച്ച സര്‍ക്കാറിന്റെ നടപടിയെ സമരസമിതി വിമര്‍ശിച്ചു.
കനത്ത മഴയിലും സെക്രട്ടറിയേറ്റിനു മുന്നില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായിട്ടും മതിയായ നിയമനം നടത്താത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നിരാഹാര സമരം ആരംഭിച്ചത്