ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന് എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്. കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ് .
പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.