ആശമാര്‍ക്ക് കൈത്താങ്ങാകാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍; 2000 ഇന്‍സന്‍റീവ് നല്‍കാന്‍ തീരുമാനം

Jaihind News Bureau
Thursday, March 27, 2025

ആശമാർക്ക് യു ഡി എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ്റെ കൈത്താങ്ങ്. ആശമാർക്ക് രണ്ടായിരം രൂപ അധികം നൽകാൻ കണ്ണൂർ കോർപ്പറേഷൻ. കണ്ണൂർ കോർപ്പറേഷൻ ബജറ്റിലാണ് ആശ വർക്കർമാർക്ക് 2000 ഇൻസൻ്റീവ് നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ഡപ്യൂട്ടി മേയർ പി. ഇന്ദിര അവതരിപ്പിച്ച ബജറ്റിലാണ് ആശ വർക്കർമാർക്ക് 2000 രൂപ നൽകാനുളള തീരുമാനം പ്രഖ്യാപിച്ചത്. ആശ വർക്കർമാർക്ക് 2000 രൂപ വിതം ഇൻസൻ്റീവ് നൽകും. ഡി പി സിയുടെ അനുമതി ലഭിച്ചാൽ തുക ഓൺ ഫണ്ടിൽ നിന്ന് നൽകുമെന്ന് ഡപ്യൂട്ടി മേയർ പി ഇന്ദിര ബഡ്‌ജറ്റ് അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.

വൻകരഘോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ മറ്റു കൗൺസിലർമാർ വരവേറ്റത്. കണ്ണൂർ കോർപ്പറേഷൻ്റെ സമഗ്ര വികസനത്തിനായുള്ള മറ്റു നിർണായക പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി.കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പൊളിച്ച് മൾട്ടിപർപ്പസ് കൺവെൻഷൻ സെൻ്റർ സ്ഥാപിക്കുന്നത് 40 കോടി നീക്കിവെച്ചു താഴെ ചൊവ്വയിൽ ബൈപ്പാസിന് – 50 ലക്ഷവും പളളിയാംമൂലയിൽ സ്പോട്‌സ് കോംപ്ലക്സ് – 20 ലക്ഷം രൂപയും നീക്കിവെച്ചു.നഗര സൗന്ദര്യവത്കരണത്തിന് 1 കോടി രൂപയും.പയ്യാമ്പലത്ത് ആധുനിക വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ സെൻ്ററിന് – 1 കോടി രൂപയുംപൈതൃക നഗര വീഥി- മതേരതര വീഥികൾ ഒരുക്കാൻ 3 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.

മാലിന്യ മുക്തനവകേരളം -മാലിന്യ നിർമ്മാർജനത്തിന് 4 കോടി ഭിന്നശേഷിക്കാർക്ക് ഡിഫറന്റ്റ് ലി ഏബിൾഡ് ആർട്ട് & കൾച്ചറൽ സെൻ്റർ 10 ലക്ഷവുംനെൽകൃഷിക്ക് 50 ലക്ഷം രൂപയും അനുവദിച്ചു.

പട്ടിക വർഗ വികസനത്തിന് 40 ലക്ഷം ഭിന്നശേഷിക്കാർക്ക് ഡിഫറന്റ്റ് ലി ഏബിൾഡ് ആർട്ട് & കൾച്ചറൽ സെൻ്റർ 10 ലക്ഷം രൂപയുമാണ് ബജറ്റിൽ നീക്കിവെച്ചത്.കടലോര ടൂറിസം പദ്ധതിക്ക്-2 കോടി
രൂപയും.. പയ്യാമ്പലത്ത് ആധുനിക രീതിയിലുള്ള വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ സ്ഥാപിക്കുന്നതിന്- 1 കോടി രൂപയും എസ് ടി പി പ്ലാന്‍റിന്‍റെ നെറ്റ് വര്‍ക്കിലെ മാന്‍ഹോള്‍ ക്ലീനിംഗിനും ഓടകള്‍ വൃത്തിയാക്കാനും സക്കര്‍ കം ജറ്റര്‍ വാഹനം വാങ്ങുന്നതിന്- 1 കോടിയും ബജറ്റിൽ വകയിരുത്തി. ഗാന്ധി സര്‍ക്കിളിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ്- 10 കോടി രൂപയുമാണ് നീക്കിവെച്ചത്.

ഗായംപ്രഭ ഹോമുകള്‍ സ്ഥാപിക്കുന്നതിന്- 2.50 കോടി 38. തെരുവുനായ നിയന്ത്രണം- എ ബി സി സെന്‍റര്‍ സ്ഥാപിക്കുന്നതിന്- 50 ലക്ഷ രൂപയും പ്രഖ്യാപിച്ചു.പയ്യാമ്പലത്ത് റോപ്പ് വേ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായി ഡപ്യൂട്ടി മേയർ പി. ഇന്ദിര ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.