പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും

Jaihind News Bureau
Thursday, March 27, 2025

മണ്ഡല പര്യടനത്തിനായി വയനാട്ടില്‍ എത്തുന്ന പ്രിയങ്ക ഗാന്ധി ഇന്ന് മുതല്‍ 29 വരെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കണ്ണൂര്‍ വീമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക വയനാട്ടിലേക്ക് റോഡ് മാര്‍ഗമാണ് പോകുന്നത്. വിവിധ പദ്ധതി ഉദ്ഘടനത്തിനോടൊപ്പം എല്‍സന്‍ എസ്റ്റേറ്റില്‍ നടക്കുന്ന ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തറക്കല്ലിടല്‍ നിര്‍വഹിക്കുന്നത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും. ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോള്‍ ദുരന്തബാധിതര്‍ക്കുള്ള മാതൃകാ ടൗണ്‍ഷിപ്പിന് ഇന്നു തറക്കല്ലിടുകയാണ്. 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകള്‍ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്നത്.