ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡിക്കെതിരെ എം.വി.ഗോവിന്ദന്‍

Jaihind News Bureau
Wednesday, March 26, 2025

കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്നും വ്യക്തമായ തെളിവ് ലഭിച്ചിട്ടും ബിജെപി നേതാക്കളെ ഒഴിവാക്കിയെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ക്ക് ഒരു പോറലും വരാത്ത രീതിയിലാണ് കുറ്റപത്രമെഴുതിയിരിക്കുന്നതെന്നും കൊള്ളയടിക്കപ്പെട്ടത് കുഴല്‍പണം തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി ഒന്ന് കേള്‍ക്കാന്‍ പോലും ഇഡി തയാറായില്ല. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണ് കുഴല്‍പ്പണം ഇടപാടെന്ന് വ്യക്തമായ കേസാണ്. എന്നിട്ടും അവരെ ഒഴിവാക്കിയുള്ള കുറ്റപത്രം തികച്ചും രാഷ്ട്രീയ പ്രേരിതമെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ആറ് ജില്ലകളിലേക്കാണ് തിരഞ്ഞെടുപ്പ് കാലത്ത്് ബിജെപി പണമൊഴുക്കിയത്. തെളിവടക്കം കൈമാറിയ കേസാണ് ഇഡി അട്ടിമറിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.