സൗഹൃദ സായാഹ്നം; പ്രതിപക്ഷ നേതാവിന്‍റെ ഇഫ്താര്‍ വിരുന്ന്‌

Jaihind News Bureau
Tuesday, March 25, 2025

സൗഹൃദ സായാഹ്നമായി മാറി പ്രതിപക്ഷ നേതാവിന്‍റെ ഇഫ്താര്‍ വിരുന്ന്. റമദാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്‍റെ ഭാഗമാണ് ഇഫ്താര്‍ വിരുന്നുകള്‍. അതിന്‍റെ ഭാഗമായി രാഷ്ട്രീയപരമായും മതപരമായുമുള്ള വേര്‍തിരിവുകളില്ലാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നിയമസഭ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിമാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരായ വി.എം സുധീരന്‍, കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, , ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ്, പാളയം ഇമാം ഡോ. വി.പി ഷുഹൈബ് മൗലവി, ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ അടൂർ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു.