അമേരിക്കയില്‍ നിന്നും അനധികൃതമായി നാടുകടത്തിയത് 388 പേരെയെന്ന് വിവരം. നാടുകടത്തപ്പെട്ട ഇന്ത്യക്കാരില്‍ എല്ലാവരെയും തിരിച്ചറിഞ്ഞതായും എല്ലാവരും സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 41 ഇസ്ലാമിക രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് 7 ഇസ്ലാമിക രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് സുപ്രീം കോടതി ശരി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ ഉത്തരവ് റദ്ദാക്കി. വീണ്ടും രണ്ടാം ഭരണത്തില്‍ കയറിപ്പോള്‍ ഉത്തരവും തിരികെ കൊണ്ടുവരുകയാണ് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നയത്തില്‍ നാടുകടത്തിയ ഇന്ത്യന്‍ വംശജരില്‍ 388 ഓളം പേരുള്ളതായി കണ്ടെത്തി. അമൃത്സറില്‍ വന്നിറങ്ങിയ കുടിയേറ്റക്കാരുടെ വിമാന ലോഡുകളും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ സഹായത്തോടെയും മൂന്നാം രാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും പനാമയില്‍ നിന്ന് മടങ്ങിയെത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇനിയും കൂടുതല്‍ പേരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് നാടുകടത്തലിനായി തിരിച്ചറിഞ്ഞ വ്യക്തികളുടെ പട്ടിക വിവിധ ഇന്ത്യന്‍ ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ,
കഴിഞ്ഞ മാസം വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ ‘അനധികൃത കുടിയേറ്റ വ്യവസായം’ എന്ന് വിശേഷിപ്പിച്ചതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്. അതസമയം ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങിട്ട് നാടുകടത്തിയതിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപും മോദിയുമായി നടന്ന കൂടിക്കാഴ്ച്ചയിലടക്കം ഈ വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെങ്കിലും സൗഹൃദം വേറെ നിലപാടുകള്‍ വേറെ എന്ന നയമാണ് എപ്പോഴും ട്രംപ് സ്വീകരിക്കുന്നത്. ഇന്ത്യക്ക് ഒരു ഗുണവുമില്ലാത്ത സൗഹൃദമാണ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇതുവരെ ഇന്ത്യയോടുള്ള ട്രംപ് നയത്തിനെതിരെ പ്രതികരിക്കാന്‍ മോദി ഇതുവരെ തയാറായിട്ടില്ല.