ബോഡി ബില്‍ഡിങ് താരങ്ങളെ പൊലീസില്‍ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ. മന്ത്രിസഭാ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു. ശരീര സൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വ, ചിത്തരേശ് നടേശന് എന്നിവര്‍ക്കാണ് കേരളപോലീസില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമനം നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു.
ഇത്തരത്തിലുള്ള നിയമനങ്ങള്‍ വകുപ്പിലെ സീനിയോററ്റിയെ ബാധിക്കുമെന്ന് ആരോപിച്ച് പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇന്‍സ്പെക്ടര്‍ ബിജുമോന് പി.ജെയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ നിയമനം താല്‍ക്കാലികമായി സ്റ്റേ ചെയ്യുന്നതായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിനും ഡിജിപിക്കും ബറ്റാലിയന് എഡിജിപിക്കും നോട്ടീസ് അയച്ചു. പൊലീസ് നിയമനത്തിനായുള്ള കായിക പരീക്ഷയില്‍ ഇവര്‍ക്കു വേണ്ടി നടത്തിയിരുന്നു. ഇതില്‍ ചിത്തരേഷ് നടേശന് പങ്കെടുത്തില്ല. ഷിനു ചൊവ്വ പക്ഷേ ടെസ്റ്റില്‍ പരാജയപ്പെട്ടു. വീണ്ടും അവസരം നല്‍കണമെന്ന് അപേക്ഷിച്ചിരിക്കെയാണ് ഈ വിധി എത്തുന്നത്. സ്റ്റേ വന്നതോടെ അന്തിമ തീരുമാനമാകുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകാനാകില്ല.