ആശാവര്‍ക്കേഴ്സിന്റെ സമരത്തിന് പിന്തുണയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷത്തിനു കാരണമായി . പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു ശക്തമായ പ്രതിരോധമാണ് പ്രവര്‍ത്തകര്‍ പൊലീസിനു നേരേ ഉയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ തള്ളിനീക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്
പൊലീസ് പ്രതിരോധം ഭേദിച്ച് ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡിന് മുകളില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന ബാനര്‍ സ്ഥാപിച്ചു . ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗമുണ്ടായി. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കുവാന്‍ പ്രവര്‍ത്തകരുടെ ശ്രമം പോലീസ് വിഫലമാക്കി. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ വിവിധ ഗേറ്റുകളില്‍ പ്രതിഷേധവുമായെത്തി