ആറളത്ത് സിപിഎമ്മിനെതിരെ വന്‍പ്രതിഷേധം; ജയരാജനും ചൂടറിഞ്ഞു

Jaihind News Bureau
Monday, February 24, 2025

Translator

 

Translator

കണ്ണൂര്‍:കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. ആംബുലന്‍സ് തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത് .സ്ഥലത്തെത്തിയ സി പി എം നേതാക്കളെയെും നാട്ടുകാര്‍ തടഞ്ഞു.സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ ഉള്‍പ്പടെയുളള നേതാക്കളെയും, ഉദ്യോഗസ്ഥരെയുമാണ് തടഞ്ഞത്.പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .അതെസമയം വനംമന്ത്രി പ്രതിഷേധ സ്ഥലത്ത് നേരിട്ട് എത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റമോര്‍ട്ടം ഇന്ന് നടക്കും.വൈകിട്ട് മൂന്നു മണിയോടെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി ആറളം പഞ്ചായത്ത്   ഓഫീസിലെത്തി.സര്‍വകക്ഷിയോഗത്തിന് ശേഷം മരിച്ചവരുടെ വീട് സന്ദര്‍ശിക്കുമെന്നും വനം മന്ത്രി അറിയിച്ചു.

ഇന്നലെ വൈകിട്ടോടയാണ് പതിമൂന്നാം ബ്ലോക്കിലെ വെളളി,ഭാര്യ ലീല എന്നിവരെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്.കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാനെ ഇരുവരെയും ആക്രമിച്ചത്.